കോഴിക്കോട്: നെറ്റ് റീചാർജ് ചെയ്‌ത് കൊടുക്കാത്തതിനെ തുടർന്ന് പതിനാലു വയസുകാരൻ അമ്മയെ കുത്തി പരിക്കേൽപ്പിച്ചു.
തിക്കോടി കാരേക്കാട് ഇന്നലെ രാത്രിയാണ് സംഭവം. മൊബൈൽ ഗെയിമിന് അടിമയാണ് മകനെന്നാണ് ലഭിക്കുന്ന വിവരം.
ഫോണിൽ നെറ്റ് തീർന്നതിനെ തുടർന്ന് റീചാർജ് ചെയ്തു തരാൻ അമ്മയോട് ആവശ്യപ്പെട്ടിരുന്നു. അല്ലെങ്കിൽ ഗെയിം കളിക്കുന്നതിന് അമ്മയുടെ ഫോൺ നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഇതിനു തയാറാകാത്തതിനെ തുടർന്നാണ് ഉറങ്ങിക്കിടന്ന അമ്മയെ കത്തികൊണ്ട് കുത്തിയത്.
പതിനാലുകാരൻ പഠനം അവസാനിപ്പിച്ചിരുന്നു.
പരിക്കേറ്റ അമ്മയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.
Net recharge not provided; Kozhikode 14-year-old stabs sleeping mother with knife